Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Annamalai

ബി​ജെ​പി വി​ട്ട് അ​ണ്ണാ​മ​ലൈ; പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു, അ​ടു​ത്ത ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നു​കൊ​ണ്ട് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ട്ടു. ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി ശ​ക്ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​നും പ​ര​മ്പ​രാ​ഗ​ത ദേ​ശീ​യ ക​ക്ഷി​ക​ൾ​ക്കും പ​ക​ര​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് തി​ക​ച്ചും സു​താ​ര്യ​വും ജ​ന​പ​ക്ഷ​വു​മാ​യ ഒ​രു രാ​ഷ്ട്രീ​യ ബ​ദ​ൽ ന​ൽ​കാ​നാ​ണ് താ​ൻ പു​തി​യ പാ​ർ​ട്ടി​ക്ക് രൂ​പം ന​ൽ​കു​ന്ന​തെ​ന്ന് അ​ണ്ണാ​മ​ലൈ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത കൂ​ടു​മാ​റ്റം ദേ​ശീ​യ-​സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പു​ക​യു​ക​യും, ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ, കോ​ൺ​ഗ്ര​സ് പാ​ള​യ​ങ്ങ​ളി​ലെ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​പു​തി​യ രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് രാ​ജ്യം ഉ​റ്റു​നോ​ക്കു​മ്പോ​ൾ ഡി​എം​കെ, എ​ഐ​എ​ഡി​എം​കെ, വി​ജ​യി​ന്‍റെ ടി​വി​കെ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ണ്ണാ​മ​ലൈ​യു​ടെ പു​തി​യ പാ​ർ​ട്ടി കൂ​ടി എ​ത്തു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ത്സ​രം ക​ടു​ക്കും. പാ​ർ​ട്ടി​യു​ടെ പേ​ര്, കൊ​ടി, ന​യ​രേ​ഖ എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Latest News

Corehub Up